Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mon. Joseph Panjikaran

മോൺ. ജോസഫ് പഞ്ഞിക്കാരൻ ധന്യപദവിയിലെത്തിയ അതുല‍്യ പ്രതിഭ

കാ​രു​ണ്യ​ത്തി​ന്‍റെ​യും ആ​ർ​ദ്ര​ത​യു​ടെ​യും സാ​ധു​ജ​ന​ പ​രി​പാ​ല​ന​ത്തി​ന്‍റെ​യും മു​ഖ​മു​ദ്ര​യാ​യി മ​ധ്യ​കേ​ര​ള​ത്തി​ലു​ട​നീ​ളം സേ​വ​നം ചെ​യ്തു ക​ട​ന്നു​പോ​യ മോ​ൺ. ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ വീ​ര​സു​കൃ​ത​ങ്ങ​ളെ അം​ഗീ​ക​രി​ച്ച് മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തെ ധ​ന്യ​നാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ത്തോ​ലി​ക്കാ സ​ഭ പ്രാ​ർ​ഥ​നാ​പൂ​ർ​വം കാ​ത്തി​രു​ന്ന ഈ ​പ്ര​ഖ്യാ​പ​നം 2025 ഡി​സം​ബ​ർ 18ന് ​റോ​മി​ൽ ന​ട​ത്തി​യ​പ്പോ​ള്‍ ആ​തു​രശു​ശ്രൂ​ഷാ​പാ​ത​യി​ലൂ​ടെ ഒ​രു വൈ​ദി​ക​ശ്രേ​ഷ്ഠ​ൻ ‘പു​ണ്യ​യാ​ത്ര’ ന​ട​ത്തു​മ്പോ​ള്‍ ദൈ​വം അ​തി​നെ എ​ങ്ങ​നെ​യാ​ണ് അം​ഗീ​ക​രി​ക്കു​ന്ന​ത് എ​ന്ന​തി​ന്‍റെ തെ​ളി​വാ​യി​ട്ടാ​ണ് ഈ ​ധ​ന്യ​ൻ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തെ വി​ശ്വാ​സ​സ​മൂ​ഹം കാ​ണു​ന്ന​ത്.

1888 സെ​പ്റ്റം​ബ​ർ 10ന് ​ചേ​ർ​ത്ത​ല​യി​ൽ ഉ​ഴു​വ ഗ്രാ​മ​ത്തി​ലെ പ​ഞ്ഞി​ക്കാ​ര​ൻ കു​ടും​ബ​ത്തി​ൽ ജ​നി​ച്ച പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍ തൃ​ശി​നാ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ​നി​ന്ന് ച​രി​ത്ര​ത്തി​ൽ എം​എ നേ​ടി​യ​തി​നു ​ശേ​ഷ​മാ​ണ് വൈ​ദി​ക​നാ​കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. 1913ല്‍ ​ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി സെ​മി​നാ​രി​യി​ൽ വൈ​ദി​ക​പ​ഠ​നം ആ​രം​ഭി​ച്ച ജോ​സ​ഫ് 1918ല്‍ ​വൈ​ദി​ക​നാ​യി നാ​ട്ടി​ലെ​ത്തി. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക പ​രി​ശീ​ല​ന​ത്തി​ന് അ​നു​സൃ​ത​മാ​യി ആ​ലു​വ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക ജോ​ലി​യാ​ണ് രൂ​പ​ത അ​ദ്ദേ​ഹ​ത്തി​ന് ആ​ദ്യം ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​വൃ​ത്തി​യോ​ട് അ​ത്ര താ​ത്പ​ര്യമി​ല്ലാ​തി​രു​ന്ന​തി​നാ​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം ജോ​ലി രാ​ജി​വ​ച്ചു.

വേ​ദ​പ്ര​ചാ​ര​സം​ഘ​വും കോ​ത​മം​ഗ​ല​വും

1921ൽ ​എ​റ​ണാ​കു​ളം രൂ​പ​ത​യി​ൽ വേ​ദ​പ്ര​ചാ​ര​സം​ഘം ആ​രം​ഭി​ച്ച​പ്പോ​ൾ അ​തി​ന്‍റെ പ്ര​ഥ​മ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യ​ത് ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​നാ​ണ്. ഈ ​ദൗ​ത്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം കോ​ത​മം​ഗ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ് ഈ ​പ​ട്ട​ണ​ത്തി​നു ചു​റ്റും അ​ന്നു​ണ്ടാ​യി​രു​ന്ന കാ​ർ​ഷി​ക കു​ടി​യേ​റ്റ ഗ്രാ​മ​ങ്ങ​ളി​ലെ ബു​ദ്ധി​മു​ട്ടു​ക​ളും മാ​ര​ക​ങ്ങ​ളാ​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ളും ഇ​വി​ട​ത്തെ മ​നു​ഷ്യ​രെ എ​ത്ര നി​സ​ഹാ​യ​രും നി​രാ​ലം​ബ​രു​മാ​ക്കു​ന്നു എ​ന്ന് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍ നേ​രി​ൽ​ ക​ണ്ട​റി​യു​ന്ന​ത്. കി​ഴ​ക്കേ കോ​ത​മം​ഗ​ലം, നെ​ല്ലി​മ​റ്റം (1914), ഊ​ന്നു​ക​ല്‍ (1928), വെ​ളി​യേ​ൽ​ച്ചാ​ൽ (1929), നാ​ടു​കാ​ണി (1931), ഇ​ഞ്ചൂ​ർ (1931), കീ​രം​പാ​റ (1933), പൂ​യം​കു​ട്ടി, മാ​ലി​പ്പാ​റ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​യേ​റ്റം വ​ഴി കോ​ത​മം​ഗ​ല​ത്തി​നു ചു​റ്റു​മാ​യി രൂ​പം​കൊ​ണ്ട കാ​ർ​ഷി​ക​ഗ്രാ​മ​ങ്ങ​ൾ സ്ഥി​തി​ചെ​യ്തി​രു​ന്ന​ത്. ഒ​ന്നാം ലോ​ക​യു​ദ്ധം ഏ​ൽ​പ്പി​ച്ച ആ​ഘാ​ത​വും ഐ​റി​ഷ് പ​നി വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​ല​ച്ചി​ലും 1924ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ലു​ണ്ടാ​യ കെ​ടു​തി​ക​ളും ആ​വ​ർ​ത്തി​ച്ച് പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന വ​സൂ​രി​യും മ​ല​മ്പ​നി​യും ഈ ​കാ​ർ​ഷി​ക​ഗ്രാ​മ​ങ്ങ​ളി​ലെ മ​നു​ഷ്യ​ജീ​വി​തം ദുഃ​സ​ഹ​മാ​ക്കി മാ​റ്റി. അ​തി​നാ​ൽ വേ​ദ​പ്ര​ചാ​ര​സം​ഘ​ത്തി​ന്‍റെ ജോ​ലി​ക്ക് കോ​ത​മം​ഗ​ല​ത്ത് എ​ത്തു​മ്പോ​ഴും ഫാ. ​ജോ​സ​ഫി​ന്‍റെ മുഖ്യശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ഈ ​കാ​ർ​ഷി​ക കു​ടി​യേ​റ്റ​ഗ്രാ​മ​ങ്ങ​ളി​ലെ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​ലും ആ​യി​രു​ന്നു. ഇ​ത് കോ​ത​മം​ഗ​ലം, മാ​റാ​ടി, മു​ത​ല​ക്കോ​ടം, ക​രി​മ​ണ്ണൂ​ർ ​വ​രെ വ്യാ​പി​ച്ചു​കി​ട​ന്ന ശു​ശ്രൂ​ഷ ശൃം​ഖ​ല​യാ​യി മാ​റി​യി​രു​ന്നു.

ഒ​ന്നാം ലോ​ക​യു​ദ്ധ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച് ഫ​ല​പ്ര​ദ​മെ​ന്നു ക​ണ്ടെ​ത്തി​യ ഇം​ഗ്ലീ​ഷ് മ​രു​ന്നു​ക​ൾ മാ​റാ​രോ​ഗ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ഇ​ന്ത്യ​യി​ലെ വി​വി​ധ​ സ്ഥ​ല​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​യി​രു​ന്നു ഇ​ത്. 1925ൽ ​റോ​മി​ൽ ന​ട​ന്ന ജൂ​ബി​ലി​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ൽ മാ​ർ അ​ഗ​സ്റ്റി​ൻ ക​ണ്ട​ത്തി​ലി​നോ​ടൊ​പ്പം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന് യൂ​റോ​പ്പി​ലെ ചി​കി​ത്സാ​രീ​തി​ക​ൾ നേ​രി​ട്ടു കാ​ണാ​നു​ള്ള അ​വ​സ​ര​വും​കൂ​ടി കൈ​വ​ന്നു. 1927 വ​രെ റോമിലെ ആ​ഞ്ച​ലി​ക്കും യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ത​ത്വ​ശാ​സ്ത്രം, ദൈ​വ​ശാ​സ്ത്രം, കാ​ന​ൻ നി​യ​മം എ​ന്നി​വ​യി​ൽ ഉ​ന്ന​തബി​രു​ദ​വും പി​എ​ച്ച്ഡി​യും ക​ര​സ്ഥ​മാ​ക്കാ​ൻ അ​ദ്ദേ​ഹം ചെ​ല​വ​ഴി​ച്ച നാ​ളു​ക​ൾ ആധുനിക ചി​കി​ത്സാ​രീ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള സാ​ധ്യ​ത​ക​ൾ പ​ഠി​ക്കു​ന്ന​തി​നും അ​വ ത​ന്‍റെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​കേ​ന്ദ്ര​മാ​യി​രു​ന്ന കോ​ത​മം​ഗ​ല​ത്ത് ആ​രം​ഭി​ക്കു​ന്ന​തി​നുംവേ​ണ്ടി എ​ന്തെ​ല്ലാം ചെ​യ്യ​ണ​മെ​ന്ന ഒ​ര​ന്വേ​ഷ​ണം​കൂ​ടി അ​ദ്ദേ​ഹം മ​ന​സി​ൽ ന​ട​ത്തി​യ അ​വ​സ​രംകൂ​ടി​യാ​യി​രു​ന്നു.

പ​ഞ്ഞി​ക്കാ​ര​ന​ച്ച​നും പ​ഞ്ച​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും

അ​ഞ്ചു ത​ല​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഒ​രു പ്ര​വ​ർ​ത്ത​ന​ഘ​ട​ന​യാ​ണ് റോ​മി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ​ത്തി​യ ഫാ. ​ജോ​സ​ഫ് പ​ഞ്ഞി​ക്കാ​ര​ൻ ത​ന്‍റെ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ആ​ദ്യ​ശ്ര​ദ്ധ പ​ത്ര​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്താ​ണ് അ​ദ്ദേ​ഹം പ​തി​പ്പി​ച്ച​ത് എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. 1927 ജൂ​ലൈ​യി​ൽ എ​റ​ണാ​കു​ള​ത്തു​നി​ന്നു ‘സ​ത്യ​ദീ​പം’ എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം തു​ട​ങ്ങി​യ വാ​രി​ക അ​ന്ന​ത്തെ യൂ​റോ​പ്പി​ലെ പ​ല വാ​രി​ക​ക​ളു​ടെ​യും മാ​തൃ​ക​യി​ലാ​ണ് വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന​ത്. 1936ല്‍ ​മാ​ർ അ​ഗ​സ്റ്റി​ൻ ക​ണ്ട​ത്തി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ജൂ​ബി​ലി സ്മാ​ര​ക​മാ​യി ആ​രം​ഭി​ച്ച ‘മ​ല​ബാ​ർ മെ​യി​ൽ’ എ​ന്ന ദി​ന​പ​ത്രം പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ പ്ലാ​നു​ക​ള​നു​സ​രി​ച്ചാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്ന​ത്.

സാ​ധു​ജ​ന ​പ​രി​പാ​ല​ന​വും രോ​ഗീ​പ​രി​ച​ര​ണ​വും ത​ന്‍റെ ജീ​വി​ത​ദൗ​ത്യ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​ങ്ങ​ളാ​യി ക​ണ്ടി​രു​ന്ന പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍ 1928ൽ ​സ്ഥാ​പി​ത​മാ​യ "സാ​ധു​ജ​ന സം​ര​ക്ഷ​ണ​സം​ഘ'​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു​കൊ​ണ്ട് സാ​ധു​ക്ക​ളെ​യും അ​ശ​ര​ണ​രെ​യും ശ​ക്തീ​ക​രി​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 1928ൽ ​ഉ​ഴു​വ​യി​ൽ പാ​വ​പ്പെ​ട്ട​വ​രെ ശ​ക്തീ​ക​രി​ക്കാ​നാ​യി ച​കി​രിവ്യ​വ​സാ​യ യൂ​ണി​റ്റ് അ​ദ്ദേ​ഹം ആ​രം​ഭി​ച്ചു.

ത​ന്‍റെ വേ​ദ​പ്ര​ചാ​ര​സം​ഘ ജോ​ലി​യും സാ​ധു​ജ​ന സം​ര​ക്ഷ​ണ​സം​ഘ ചു​മ​ത​ല​ക​ളും നി​റ​വേ​റ്റു​മ്പോ​ഴും കോ​ത​മം​ഗ​ല​ത്തെ കാ​ർ​ഷി​ക കു​ടി​യേ​റ്റ​ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​​ളു​ടെ ദു​രി​ത​വും രോ​ഗ​ങ്ങ​ളും പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ മ​ന​സി​ൽ നി​റ​ഞ്ഞു​നി​ന്നി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് 1929ല്‍ ​ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി എ​ന്ന പേ​രി​ൽ ഒ​രു രോ​ഗീ​പ​രി​ച​ര​ണ കേ​ന്ദ്രം അ​ദ്ദേ​ഹം കോ​ത​മം​ഗ​ല​ത്ത് തു​റ​ക്കു​ന്ന​ത്. പ​ല​ ഘ​ട്ട​ങ്ങ​ളി​ലും രോ​ഗീ​പ​രി​ച​ര​ണ ചു​മ​ത​ല ഒ​രു മ​ടു​പ്പും കൂ​ടാ​തെ പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന് ‍​ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ചി​രു​ന്ന​ത്.

1934ൽ ​കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​പു​ലീ​ക​രി​ച്ച ധ​ർ​മ​ഗി​രി ആ​ശു​പ​ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഈ ​സ​മ​യ​ത്തു​ത​ന്നെ ഒ​രു രോ​ഗീ​പ​രി​ച​ര​ണ യൂ​ണി​റ്റ് അ​ങ്ക​മാ​ലി​യി​ലും ആ​രം​ഭി​ച്ചു. ഒ​രു സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​നം കൂ​ടാ​തെ രോ​ഗീപ​രി​ച​ര​ണ ശു​ശ്രൂ​ഷ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ക സാ​ധ്യ​മ​ല്ലെ​ന്നു ബോ​ധ്യ​മാ​യ​തി​നാ​ൽ അ​ദ്ദേ​ഹം ഏ​താ​നും യു​വ​തി​ക​ളെ ന​ഴ്സിം​ഗ് പ​രി​ശീ​ല​ന​ത്തി​നാ​യി 1939ൽ ​വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക​യ​ച്ചു. അ​വ​ർ ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര മേ​ഖ​ല​യി​ലെ ന​ഴ്സിം​ഗ് പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം വേ​ണ്ട യോ​ഗ്യ​ത​ക​ളോ​ടെ തി​രി​ച്ചെ​ത്തി​യ​ശേ​ഷം 1944 ഒ​ക്‌​ടോ​ബ​ർ 31ന് ‘മെ​ഡി​ക്ക​ൽ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ജോ​സ​ഫ്’ എ​ന്ന പേ​രി​ൽ അ​ദ്ദേ​ഹം ഒ​രു സ​ന്യാ​സി​നീ സ​മൂ​ഹം സ്ഥാ​പി​ച്ചു. ഈ ​സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ൽ ചേ​ർ​ന്ന സ​മ​ർ​പ്പി​ത സ​ഹോ​ദ​രി​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍ രോ​ഗീപ​രി​ച​ര​ണ​ശു​ശ്രൂ​ഷ ക​രി​മ​ണ്ണൂ​രി​ലും അ​ങ്ക​മാ​ലി​യി​ലും ഉ​ണ്ടാ​യി​രു​ന്ന ആ​ശു​പ​ത്രി​ക​ളി​ൽ ക്ര​മീ​ക​രി​ക്കു​ക​യും സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്ന​ത്. പി​ന്നീ​ട് അ​ത് വാ​ഴ​ക്കു​ളം, ആ​ര​ക്കു​ഴ, പോ​ത്താ​നി​ക്കാ​ട്, മ​ല​ബാ​ർ, ല​ക്നൗ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കു​ക​യു​ണ്ടാ​യി. നി​ല​വി​ൽ എ​ണ്ണൂ​റോ​ളം അം​ഗ​ങ്ങ​ളു​ള്ള സ​ന‍്യാ​സി​നീ സ​മൂ​ഹ​മാ​ണി​ത്.

ച​രി​ത്ര​കാ​ര​നും സ​മു​ദാ​യ നേ​താ​വും

പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ‘ദ് ​സി​റി​യ​ൻ ച​ർ​ച്ച് ഇ​ൻ മ​ല​ബാ​ർ’ എ​ന്ന എം​എ പ്ര​ബ​ന്ധം ന​സ്രാ​ണി ക്രൈ​സ്ത​വ​രു​ടെ ച​രി​ത്ര​പ​ര​മാ​യ ഉ​ത്ഭ​വ​ത്തെ​ക്കു​റി​ച്ച് എ​ഴു​ത​പ്പെ​ട്ട ആ​ദ്യ ആ​ധി​കാ​രി​ക പ്ര​ബ​ന്ധ​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. അ​തു പി​ന്നീ​ടു വി​പു​ലീ​ക​രി​ച്ച് 1926ലെ ‘​ഓ​റി​യ​ന്താ​ലി​യ ക്രി​സ്ത്യാ​നാ’​യി​ൽ​ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ കേ​ര​ള​ത്തി​ലെ ന​സ്രാ​ണി ക്രൈ​സ്ത​വ​രെ​ക്കു​റി​ച്ച് വി​ദേ​ശീ​യ​ർ പ​ഠി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പ്രാ​ഥ​മി​ക ച​രി​ത്ര​കൃ​തി​യാ​യി മാ​റു​ക​യു​ണ്ടാ​യി. ഈ ​ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ​ക്കു​റി​ച്ച് പാ​ശ്ചാ​ത്യ പ​ഠ​ന​ങ്ങ​ളി​ലും ഉ​ദ്ധ​രി​ച്ചി​രി​ക്കു​ന്ന പ്ര​ധാ​ന കൃ​തി​യാ​ണി​ത്. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ കാ​ന​ൻ നി​യ​മ​ത്തി​ന്‍റെ ഉ​റ​വി​ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ വ​ന്നു​നി​ൽ​ക്കു​ന്ന​തും 1926-27ക​ളി​ലെ പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ളി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​രി​ത്രാ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് ആ​ല​ങ്ങാ​‌ട്ടു​നി​ന്ന് ഏ​ഴാം നൂ​റ്റാ​ണ്ടി​ലെ പാ​ഹ്ല​വി ലി​ഖി​ത ക​രി​ങ്ക​ൽ കു​രി​ശ് 1931ൽ ​ക​ണ്ടെ​ത്താ​ൻ ഇ​ട​യാ​യ​ത്.

ഈ ​ച​രി​ത്രാ​ന്വേ​ഷ​ണ​വും പ​ഠ​ന​ങ്ങ​ളും സ​മു​ദാ​യ​ത്തി​ന്‍റെ സ്വ​ത്വ​ബോ​ധം രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ സ​ഹാ​യി​ച്ച വി​ശ​ദ​മാ​യ ച​രി​ത്ര വി​ശ​ക​ല​ന​ത്തി​നും വ​ഴി​തു​റ​ക്കു​ക​യു​ണ്ടാ​യി. പ​ണ്ഡി​തോ​ചി​ത​മാ​യ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ൾ അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.
ഡ​ബ്ലി​ൻ ദി​വ്യ​കാ​രു​ണ്യ കോ​ൺ​ഗ്ര​സ്, ക​റാ​ച്ചി ക​ത്തോ​ലി​ക്ക ആ​ക്‌​ഷ​ൻ കോ​ൺ​ഗ്ര​സ്, മൈ​ലാ​പ്പൂ​ർ അ​ഖി​ലേ​ന്ത്യ കാ​ത്ത​ലി​ക് കോ​ൺ​ഗ്ര​സ്, മ​ദ്രാ​സ് മ​രി​യ​ൻ കോ​ൺ​ഗ്ര​സ് മു​ത​ലാ​യ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു പ്ര​സം​ഗി​ച്ച പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍ ഈ ​സ​മു​ദാ​യ​ത്തി​ന്‍റെ ദേ​ശീ​യ ശ​ബ്ദം ത​ന്നെ​യാ​യി​രു​ന്നു. എ​കെ​സി​സി​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി ഏ​റെ​ക്കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്ന അ​ദ്ദേ​ഹം ഈ ​സം​ഘ​ട​ന​യു​ടെ അ​തി​ര​മ്പു​ഴ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്നു.

പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ സേ​വ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച മാ​ർ​പാ​പ്പ അ​ദ്ദേ​ഹ​ത്തി​ന് ‘ബേ​നെ മേ​രേ​ന്തി’ എ​ന്ന മെ​ഡ​ലും 1936ൽ ‘​പേ​പ്പ​ൽ ചേം​ബ​ർ​ല​യി​ൻ’ എ​ന്ന ബ​ഹു​മ​തി​യും ന​ൽ​കി ആ​ദ​രി​ച്ചു. 1949 ന​വം​ബ​ർ നാ​ലി​ന് നി​ത്യ​സ​മ്മാ​ന​ത്തി​നു വി​ളി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ അ​ശ​ര​ണ​രാ​യ ആ​യി​ര​ങ്ങ​ളു​ടെ ക​ണ്ണു​ക​ള്‍ ഈ​റ​ന​ണി​ഞ്ഞു. എ​ന്നാ​ല്‍, അ​ദ്ദേ​ഹം ധ​ന്യ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന വാ​ർ​ത്ത​യ​റി​ഞ്ഞ് അ​നേ​കാ​യി​ര​ങ്ങ​ള്‍ ഇ​ന്ന് ആ​ന​ന്ദാ​ശ്രു​ക്ക​ള്‍ പൊ​ഴി​ക്കു​ന്നു.

പ​ഞ്ഞി​ക്കാ​ര​ന​ച്ച​ന്‍റെ ജീ​വി​തം​കൊ​ണ്ടും പു​ണ്യം​കൊ​ണ്ടും സ്പ​ർ​ശി​ക്ക​പ്പെ​ട്ട ഈ ​നാ​ടും ഈ ​നാ​ട്ടി​ലെ അ​നേ​കാ​യി​ര​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ധ്യ​സ്ഥ​ത​യാ​ൽ അ​നു​ഗ്ര​ഹം കി​ട്ടി​യ പ​തി​നാ​യി​ര​ങ്ങ​ളും ക​ത്തോ​ലി​ക്കാ​ സ​ഭ​യോ​ടൊ​പ്പം, കോ​ത​മം​ഗ​ലം രൂ​പ​താ ​കു​ടും​ബ​ത്തോ​ടൊ​പ്പം ദൈ​വ​ത്തി​നു ന​ന്ദി പ​റ​യാ​ൻ 2026 ജ​നു​വ​രി 31ന് 2.30​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ ഒ​രു​മി​ക്കു​മ്പോ​ള്‍ ഒ​രു നാ​ടാ​കെ ആ​ന​ന്ദി​ക്കു​ക​യാ​ണ്, ഒ​രു ധ​ന്യ​നെ ത​ങ്ങ​ള്‍​ക്ക് കി​ട്ടി​യ​തി​ൽ. ത​ങ്ങ​ളു​ടെ വേ​ദ​ന​ക​ളും രോ​ഗ​ങ്ങ​ളും നി​സ​ഹാ​യ​ത​യു​മെ​ല്ലാം ദൈ​വ​സ​മ​ക്ഷം സ​മ​ർ​പ്പി​ച്ച് ത​ങ്ങ​ൾ​ക്കാ​യി മാ​ധ്യ​സ്ഥ‍്യം വ​ഹി​ക്കാ​നാ​യി ധ​ന്യ​ന്‍ പ​ദ​വി​യി​ലു​ള്ള ഒ​രു മ​ധ്യ​സ്ഥ​നെ ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷി​ക്കു​ക​യും അ​ഭി​മാ​നി​ക്കു​ക​യും ചെ​യ്യാം.

Latest News

Up